കൊച്ചി: അസാധുവായ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘത്തില്‍ നിന്ന് 37.5 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ആദായനികുതി വകുപ്പ് അന്വേഷണ സംഘം പിടിച്ചെടുത്തു. കൊച്ചിയില്‍ അറസ്റ്റിലായ അഞ്ചംഗസംഘത്തില്‍ രണ്ട് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളുമാണുള്ളത്. ഇടപ്പള്ളിയില്‍ വെച്ച് നോട്ട് കൈമാറാനെന്ന വ്യാജേനെ ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ സമീപിക്കുകയായിരുന്നു. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് അഞ്ഞൂറ് രൂപയുടെ ഒരു കെട്ട് നോട്ട് കൈമാറുകയും പകരം പുതിയ നോട്ടുകള്‍ വാങ്ങുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ആന്വേഷണം ആരംഭിച്ചത്. പിടിയിലായ അഞ്ചു പേരെ കൊച്ചിയിലെ ആദായവകുപ്പ് ഓഫീസില്‍ ചോദ്യം ചെയ്തുവരുന്നു.