കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്കെതിരെ കടുത്ത നടപടി

181

ന്യൂഡല്‍ഹി: അനുവദിച്ച സമയത്തിനുള്ളില്‍ കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയെടുത്തേക്കും.വ്യത്യസ്തയിടങ്ങളില്‍നിന്ന് ആദായ നികുതി വകുപ്പ് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്തൊട്ടാകെ കള്ളപ്പണക്കാരെ പിടികൂടി പിഴയടപ്പിക്കാനാണ് നീക്കം.ഇളവ് കാലാവധിയവസാനിച്ചാല്‍ കള്ളപ്പണക്കാരോട് ദയകാണിക്കേണ്ടതില്ലെന്നാണ് വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഏഴ് ലക്ഷം നികുതിദായകര്‍ക്ക് ഐടി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.കള്ളപ്പണം വെളിപ്പെടുത്തിയാല്‍ പിഴ ഒഴിവാക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ജൂണ്‍ ഒന്നിന് തുടങ്ങിയ കാലാവധി സപ്തംബര്‍ 30നാണ് അവസാനിക്കുക.ആസ്തിയുടെ 45 ശതമാനം നികുതി നല്‍കി നടപടികളില്‍നിന്ന് ഒഴിവാകാന്‍ പദ്ധതി പ്രകാരം കഴിയും.

NO COMMENTS

LEAVE A REPLY