കള്ളപ്പണം ഒറ്റത്തവണയായി വെളിപ്പെടുത്താനുള്ള അവസാന ദിവസം ഈ മാസം അവസാനംവരെയാക്കി

235

കൊച്ചി: കള്ളപ്പണം ഒറ്റത്തവണയായി വെളിപ്പെടുത്താനുള്ള അവസാന ദിവസം ഈ മാസം അവസാനംവരെയാക്കി.
25% തുകയും പിഴയും സര്‍ചാര്‍ജും നവംബര്‍ 30നുള്ളില്‍ അടയ്ക്കണം. ഇത് ആദ്യ ഗഡുവാണ്. രണ്ടാമത്തെ ഗഡുവായ 25% 2017 മാര്‍ച്ച്‌ 31 ന് മുന്‍പ് സമര്‍പ്പിക്കണം. ബാക്കി 50% മൂന്നാമത്തെ ഗഡുവായി അടച്ചാല്‍ മതി.
കേരളത്തിലുടനീളം സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ചും ഭൂനിക്ഷേപം സംബന്ധിച്ചും വിശ്വസനീയമായ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഈ മാസം 30ന് രാജ്യത്തെ നികുതി ഓഫീസുകള്‍ അര്‍ധരാത്രി വരെ തുറന്നു പ്രവര്‍ത്തിക്കും. നികുതിയടക്കാത്ത കള്ളപ്പണ്ണം കൈവശമുള്ളവര്‍ക്ക് വെളിപ്പെടുത്തുന്നതിനായി ജൂണ്‍ ഒന്നിന് ആരംഭിച്ച പദ്ധതിയുടെ കാലാവധിയാണ് സെപ്റ്റബര്‍ 30ന് അവസാനിക്കുന്നത്.കള്ളപ്പണം വെളിപ്പെടുത്താന്‍ അവസാന നിമിഷം തയാറാകുന്നവര്‍ക്കും അവസരം നല്‍കുന്നതിനായാണ് രാത്രി 12 മണിവരെയും ഓഫീസ് പ്രവര്‍ത്തിക്കുക. ഈ അവസരം ഉപയോഗിച്ച്‌ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് 45 ശതമാനം നികുതി അടച്ച്‌ മറ്റ് നിയമ നടപടികളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. ഇതുവരെ ഈ പദ്ധതി പ്രകാരം 1000 കോടിയോളം രൂപയുടെ കള്ളപ്പണം മാത്രമാണ് വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതിലും ഏറെ താഴെയാണിത്.
എന്നാല്‍, കാലാവധി അവസാനിക്കാറായതോടെ വരുന്ന ദിവസങ്ങളില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ആദായ നികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്.കേരളത്തിലെ ആദായനികുതി വകുപ്പിന് ഈ വര്‍ഷം സംഭവ ബഹുലമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ എസ്.എസ്. റാത്തോര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കേരളത്തിലെ പുതിയ ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറും ഡയറക്ടര്‍ ജനറലുമായി (ഇന്‍വെസ്റ്റിഗേഷന്‍) പ്രണബ് കുമാര്‍ ദാസ് അധികാരമേറ്റു.

NO COMMENTS

LEAVE A REPLY