സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടെത്താന്‍ പരിശോധന തുടങ്ങി

246

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടെത്താന്‍ പരിശോധന തുടങ്ങി. ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും. കള്ളപ്പണം സൂക്ഷിക്കുന്ന ബാങ്കുകള്‍ കുടുങ്ങുമെന്നും ഇന്‍കംടാക്സ് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അടക്കം പരിശോധന തുടങ്ങി. സഹകരണ ബാങ്കുകളിലെ നോട്ടുകള്‍ മാറിയെടുക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 15,287 സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 1604 പ്രാഥമിക സഹകരണബാങ്കുകളാണ്. ഏതാണ്ട് 90,000 കോടിരൂപയാണ് കേരളത്തിലെ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം. ഇതില്‍ ഏതാണ്ട് 80 ശതമാനത്തോളം തുക വായ്പയായി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 30,000 കോടിയിലധികം രൂപയുടെ കള്ളപ്പണമുണ്ടെന്ന് നേരത്തെ ഇന്‍കംടാക്സ് റിപ്പോര്‍ട്ടുകളുണ്ടയിരുന്നു.

NO COMMENTS

LEAVE A REPLY