പാലക്കാട്: ആലത്തൂരില്‍ പോലീസ് 2.17 കോടിയുടെ കുഴല്‍പണം പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. താമരശ്ശേരി സ്വദേശികളായ മുഹമ്മദലി, നൗഫല്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
വാഹനപരിശോധനയ്ക്കിടെയാണ് പോലീസ് കോടികളുടെ കള്ളപ്പണം പിടികൂടിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിനെ തുടര്‍ന്നാണ് കള്ളപ്പണം കണ്ടെത്തിയത്.
കാറിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.