ദില്ലി: ദില്ലിയില്‍ പൊലീസ് റയ്ഡില്‍ 13.65 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. ദില്ലി ഗ്രേറ്റര്‍ കൈലാഷിലെ ടി ആന്‍ഡ് ടി എന്ന സ്ഥാപനത്തില്‍ നിന്നാണ് പണം പിടി കൂടിയത്. പിടിച്ചെടുത്തതില്‍ 2.60 കോടിയുടെ പുതിയ നോട്ടുകളാണ്. സ്ഥാപനമുടമയായ റോഹിത് ടംണ്ടനായി തിരച്ചില്‍ തുടരുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത നോട്ടുകള്‍ ആദായ നികുതി വകുപ്പിന് കൈമാറി.