ആഗ്രയില്‍ ഇരട്ട സ്ഫോടനം

166

ആഗ്ര: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം . സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആഗ്രയ്ക്ക് സമീപത്തെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ ചവറ് കൂനയിലാണ് ആദ്യ സ്ഫോടനം നടന്നത്. ചവറുകൂന വൃത്തിയാക്കുന്നതിനിടെയാണ് വന്‍ ശബ്ദത്തോടെ സ്ഫോടനം നടന്നത്. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്റ്റേഷന്റെ പിറക് വശത്തെ കെട്ടിടത്തിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. പൊലീസും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

NO COMMENTS

LEAVE A REPLY