മധ്യപ്രദേശിലെ വെടിക്കോടപ്പ് നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്ക്

181

ജബല്‍പൂര്‍: മധ്യപ്രദേശിലെ വെടിക്കോടപ്പ് നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്ക്. ജബല്‍പുരില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഡന്‍സ് ഫാക്ടറി ഖമരിയയിലാണ് സ്ഫോടനമുണ്ടായത്. 30ഓളം സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. അന്പതോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയക്കാന്‍ ശ്രമം തുടരുകയാണ്. നിരവധി പേര്‍ ഇപ്പോഴും ഉള്ളില്‍ കുടുങ്ങി കിടക്കുകയാണ്. സൈന്യവും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പുറത്തെത്തിച്ചവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. പ്രതിരോധ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫാക്ടറി 1942ലാണ് സ്ഥാപിതമായത്.

NO COMMENTS

LEAVE A REPLY