മൊസാംബിക്കിലെ ടെട്ടെ പ്രവിശ്യയില്‍ ഇന്ധനവുമായി വന്ന ട്രക്ക് പൊട്ടിത്തെറിച്ച്‌ 73 പേര്‍ മരിച്ചു

175

മപുടോ: മൊസാംബിക്കിലെ ടെട്ടെ പ്രവിശ്യയില്‍ ഇന്ധനവുമായി വന്ന ട്രക്ക് പൊട്ടിത്തെറിച്ച്‌ 73 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. അപകടത്തില്‍പെട്ട ട്രക്കില്‍ നിന്ന് പെട്രോള്‍ എടുക്കാന്‍ ശ്രമിച്ച്‌ ജനങ്ങളാണ് സ്ഫോടനത്തിനിരയായത്. മലാവിയ്ക്ക് അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. മാലാവിയില്‍ നിന്ന് തുറമുഖ നഗരമായ ബെയ്റയിലേക്ക് പെട്രോളുമായി പോയ ട്രക്കാണ് അപകടത്തിപെട്ടത്. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് മൊസാംബിക്ക്. ഇവിടെയുള്ള 24 കോടി ജനതയില്‍ പകുതിയില്‍ അധികവും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പോര്‍ചുഗലില്‍ നിന്ന് 1975ല്‍ സ്വാതന്ത്ര്യം പ്രാപിച്ച്‌ ഈ രാജ്യം പലപ്പോഴും ആഭ്യാന്തര കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കെടുതികളിലൂടെയാണ് കടന്നുപോകുന്നത്.

NO COMMENTS

LEAVE A REPLY