മലപ്പുറം•എടപ്പാള്‍ വട്ടംകുളം പോടൂര്‍കാവ് ധര്‍മശാസ്ത ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ സ്ഫോടനം. രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. പുലര്‍ച്ചെ മൂന്നോടെയാണ് ഊട്ടുപുര പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ സ്ഫോടനമുണ്ടായത്. കതിനയില്‍ നിറയ്ക്കാന്‍ സൂക്ഷിച്ച കരിമരുന്നു പൊട്ടിത്തെറിച്ചതാണെന്നാണു സംശയം. കെട്ടിടം പൂര്‍ണമായി തകര്‍ന്നു.