സി ആർ പി എഫ് സ്കൂളിനു സമീപം സ്ഫോടനം.

57

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറൻസി ക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഉ​ഗ്ര ശബ്ദത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടർന്ന് സമീപത്തുണ്ടാ യിരുന്ന വാഹനങ്ങളുടെ ​ഗ്ലാസുകൾ തകർന്നു.

പരിസരമാകെ പുക നിറഞ്ഞത് പരിഭ്രാന്തി ഉയർത്തി. ഇന്ന് രാവിലെ 7.50 നാണ് സ്കൂളിന്റെ മതിലിനോട് ചേർന്ന് വലിയ ശബ്ദത്തിൽ സ്ഫോടനമുണ്ടായത്.

NO COMMENTS

LEAVE A REPLY