ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ഓവറോള്‍ ചാമ്പ്യന്‍ട്രോഫി മഞ്ചേശ്വരത്തിന്

120

കാസർകോട് : മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. മംഗല്‍പ്പാടി പഞ്ചായത്ത് റണ്ണേഴ്സ് അപ്പ് ആയി. താഹിറ ടീച്ചര്‍ പൈവളികെയെ കലാ പ്രതിഭയായി തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി മഞ്ചേശ്വരം, മംഗല്‍പ്പാടി പഞ്ചായത്തുകളുടെ വിവിധ മേഖല കളി ലായാണ് മത്സര പരിപാടികള്‍ സംഘടിപ്പിച്ചത്.

കലാപരിപാടികള്‍ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക മന്ദിരം ഗിളിമണ്ഡുവിലാണ് നടത്തിയത്. കേരളോത്സ വത്തി ന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ, മെംബര്‍മാരായ കെ ഹസീന, പ്രസാദ് റൈ, മിസ്ബാന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മധു തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS