എം ആര്‍ വാക്സിനേഷന്‍ ക്യാമ്പയിനുമായി ബ്ലഡ് ഡോണേഴ്സ് കേരള

530

പോത്തന്‍കോട് : ബ്ലഡ് ഡോണേഴ്സ് കേരള തിരുവനന്തപുരം ചാപ്റ്റരിന്‍റെ നേതൃത്വത്തിൽ പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ സംഘടിപ്പിച്ച എം ആര്‍ വാക്സിനേഷന്‍ ക്യാമ്പയിന്‍ വളരെയധികം ശ്രദ്ധേയമായി. എം ആര്‍ വാക്സിനേഷനെതിരെ ചിലര്‍ നവ മാധ്യമങ്ങള്‍ വഴി നടത്തിവരുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പയിനാണിത്. എം ആര്‍ വാക്സിനേഷന്‍റെ ആവശ്യകതയെകുറിച്ച് ഡോക്ടര്‍ മനോജ്‌ വെള്ളനാട് കുട്ടികളുമായി സംവദിച്ചു. നവ മാധ്യമങ്ങള്‍ വഴി നടത്തിവരുന്ന കുപ്രചരണങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്ര മാത്രം തെറ്റിദ്ധാരണ വളര്‍ത്തുന്നുവെന്ന് അവരുടെ സംശയങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു. രക്ഷകര്‍ത്താക്കളും ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടു. തുടര്‍ന്ന് ” I SUPPORT M R CAMPAIGN’ എന്ന് എഴുതിയ ബോര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ തന്നെ തയാറാക്കിയ വിവിധങ്ങളായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ ക്ലാസ്സ്‌ മുറികളിലും സ്കൂള്‍ പരിസരങ്ങളിലും പതിച്ചു. വേങ്ങോട് പ്രൈമറി ഹെല്‍ത്ത്‌ സെന്‍ററിലെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ശ്രീ. പ്രസാദ്‌ മുഖ്യാതിഥിയായിരുന്നു. ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക ശ്രീമതി. മായ, അദ്ധ്യാപകരായ പ്രവീണ്‍, പ്രിയ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയാണ് പരിപാടിയുടെ വിജയത്തിന് കാരണമായത്‌. ബ്ലഡ് ഡോണേഴ്സ് കേരള ജില്ല പ്രസിഡന്റ് അനീഷ്‌ പോത്തന്‍കോട്, കോ ഓര്‍ഡിനേറ്റര്‍സായ ആതിര, നന്ദുശ്രീ, കൃഷ്ണാനന്ദ്, മഞ്ജു, ജിഷ, മീനു, താജുദീന്‍ എന്നിവരും പങ്കെടുത്തു.

NO COMMENTS