തിരുവനന്തപുരം : ഇന്നത്തെ സ്നേഹസദ്യ ആർ സി സി യിൽ ഏകദേശം 275 നു മുകളിൽ ആളുകൾക്ക് നമ്മൾ വിതരണം ചെയ്തു. വെജ് പുലാവ്,വെജ് കുറുമ ,സലാഡ്,അച്ചാർ ആയിരുന്നു ഇന്നത്തെ വിഭവങ്ങൾ.ഇന്നത്തെ സ്നേഹസദ്യ തയ്യാറാക്കാൻ അംഗങ്ങൾ കുറവാണ് എന്നറിയിച്ചപ്പോൾ തന്നെ യാതൊരു മടിയും കൂടാതെ മുന്നോട്ടു വന്നു സ്നേഹസദ്യ തയ്യാറാക്കാനും വിതരണം ചെയ്യാനും വന്ന എല്ലാ കൂട്ടുകാർക്കും തിരുവനന്തപുരം ബി ഡി കെ യുടെ പ്രത്യേകം സ്നേഹം അറിയിക്കുന്നു. അതോടൊപ്പം നിങ്ങളെ എല്ലാവരെയും ഒരു പ്രധാനപ്പെട്ട കാര്യം കൂടി അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. ഏകദേശം 300 പേർക്ക് മുകളിൽ എല്ലാ ആഴ്ചയും നമ്മൾ സ്നേഹസദ്യ കൊടുക്കുന്നുണ്ട്. സ്പോൺസർമാരുടെ അഭാവം സാമ്പത്തീകമായി ബി ഡി കെ ക്കു ചെറിയ രീതിയിൽ ബാധ്യതയാവുന്നുണ്ട്. ഏതൊക്കെ രീതിയിൽ ചിലവ് ചുരുക്കാൻ പറ്റുന്നോ ആ വഴിക്കെല്ലാം നമ്മൾ ശ്രമിച്ചിട്ടാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ബി ഡി കെ ഉള്ളിടത്തോളം കാലം സ്നേഹസദ്യക്ക് യാതൊരു മുടക്കവും ഇല്ലാതെ മുന്നോട്ടു പോകുക തന്നെ ചെയ്യും. എന്നാലും എത്രയും വേഗം കാരുണ്യമതികളായ കുറച്ചു സ്പോൺസേഴ്‌സ് മുന്നോട്ടു വരേണ്ടത് ഈ സാഹചര്യത്തിൽ വളരെ അത്യാവശ്യമാണ്.
സ്നേഹസദ്യ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ചിൻഷാ (Chinsha RS) – 7012681818
അനീഷ് പോത്തൻകോട് (Aneesh Pothencode) – 8589040494
ബ്ലഡ് ഡോണേഴ്സ് കേരള തിരുവനന്തപുരം