ന്യൂഡല്‍ഹി: കൊലയാളി ഗെയിം ബ്ലൂ വെയ്ലിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഗെയ്മിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍, വാട്സ് ആപ്പ്, മൈക്രോസോഫ്റ്റ്, യാഹൂ കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് നിരവധി കുട്ടികള്‍ ജീവനൊടുക്കിയെന്നും ചിലര്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയെന്നുമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഓഗസ്റ്റ് 11ന് ഐടി വകുപ്പാണ് വിവിധ കന്പനികള്‍ക്ക് ഗെയിം ലിങ്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുന്ന കത്ത് നല്‍കിയത്.