ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെത്തി

693

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കിള്‍ നിര്‍മാണ വിഭാഗമായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ തലവനായി ശിവപാദ റേ നിയമിതനായി. ആദ്യ ഘട്ടത്തില്‍ അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പ് തുറക്കുക. ഏപ്രില്‍ പതിനാലാം തീയതി നാലു ഷോറൂമൂകളും പ്രവര്‍ത്തനം തുടങ്ങും. സ്പോര്‍ട്സ് , ടൂര്‍ ,റോഡ്സ്റര്‍ , ഹെറിറ്റേജ്, അഡ്വഞ്ചര്‍ എന്നീ വിഭാഗങ്ങളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ ബിഎംഡബ്ല്യു മോട്ടോറാഡിനുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കിയ മോഡലുകള്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. 15.90 ലക്ഷം രൂപ മുതല്‍ 28.50 ലക്ഷം രൂപ വരെ വിലയുള്ള മോഡലുകള്‍ ബിഎംഡബ്ല്യു മോട്ടോറാഡിനുണ്ട്. ഏതാനും വര്‍ഷങ്ങളായി ബിഎംഡബ്ല്യു ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ട്. മുംബൈയിലും ഡല്‍ഹിയിലുമുള്ള ഏജന്‍സികളാണ് മുമ്ബ് ബൈക്കുകള്‍ ഇറക്കുമതി ചെയ്ത് വിപണനം നടത്തിയിരുന്നത്.

NO COMMENTS

LEAVE A REPLY