മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു: ഏഴ് പേര്‍ക്ക് പരിക്ക്

272

കൊച്ചി: കൊച്ചി കടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ അപകടം.അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശികളായ ഏഴു തൊഴിലാളികള്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഹര്‍ഷിതാ എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. പുലര്‍ച്ചെ മത്സ്യതൊഴിലാളികള്‍ ചൂണ്ടയിടുന്ന സമയത്തായിരുന്നു അപകടം. ബോട്ടിന്റെ മദ്ധ്യഭാഗത്തേറ്റ ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകരുകയും മത്സ്യതൊഴിലാകള്‍ വെള്ളത്തില്‍ വീഴുകയുമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മത്സ്യ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന ബോട്ടുകാരാണ് രക്ഷപെടുത്തിയത്. സംഭവത്തിന് ശേഷം ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സംവിധാനം ഓഫ് ചെയ്ത് കപ്പല്‍ കടന്ന് കടന്നുകളയുകയായിരുന്നെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. അപകടത്തില്‍ മുഖത്തും,കാലിലും മറ്റും പരിക്കേറ്റ് ഫോര്‍ട്ടുകൊച്ചി ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മത്സ്യ തൊഴിലാളികളില്‍ നിന്ന് മട്ടാഞ്ചേരി എ.സി വിജയന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു.തൂത്തുക്കുടിയിലേക്ക് കണ്ടെയ്നറുമായി പോയ കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.നേവിയും,കേസ്റ്റല്‍ പോലീസുമടക്കം സംഭവത്തില്‍ അന്വേഷ്ണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY