തൊടുപുഴ : തൊടുപുഴ വണ്ണപ്പുറത്ത് കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പിന്നിലെ കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുണ്ടന്മുടി കാനാട്ട് കൃഷ്ണന് (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന് (21) മകന് അര്ജുന് (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബത്തെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നു കാളിയാര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.