മുംബൈ: വന്‍കുടലില്‍ അണുബാധയെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബോളിവുഡ് നടന് ഇര്ഫാന് ഖാന് (54) മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയിലായിൽ വച്ച് മരണപ്പെട്ടു.
ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക, ടെലിവിഷന്‍ ഷോകളിലും അദ്ദേഹം സജീവമായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ സലാം ബോംബെയിലൂടെയാണ് ഇര്ഫാന് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇര്ഫാന് ഖാന്റെ അഭിനയജീവിതം ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ഹോളിവുഡിലെ മുഖമെന്നും വിശേഷിപ്പിക്കാം. അഭിനയത്തില്‍ ഇന്‍ബോണ്‍ ടാലന്റെന്ന് അക്ഷരാര്‍ഥത്തില്‍ ഇര്‍ഫാന്‍ഖാനെ വിശേഷിപ്പിക്കാം.
തന്റെ ഓരോ സിനിമകളിലും വ്യത്യസ്ഥമായ വേഷപ്പകര്‍ച്ചകള്‍ അദ്ദേഹത്തിന്റെ കഴിവിനെ ദൃശ്യാവിഷ്കരിക്കുന്നു. സിനിമയില്‍ അവസരം തേടി ആരുടെയും അടുത്ത് പോകാത്ത താരമായിരുന്നു അദ്ദേഹം. തന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നതിനാല്‍ സുപ്രധാന കഥാപാത്രങ്ങളെ അദ്ദേഹത്തെ തേടി വരുകയായിരുന്നു.
ഏറ്റവും കൂടുതല്‍ ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ നടന് എന്ന ഖ്യാതി നേടിയ ഇര്ഫാന് ദേശിയ പുരസ്ക്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഓസ്കാര്‍ നേടിയ സ്ലം ഡോഗ് മില്യനേര്‍, ലഞ്ച് ബോക്സ്, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് തുടങ്ങിയ ഹോളിവുഡ് സിനിമകളിലെ പ്രകടനം പകരംവയ്ക്കാനാകാത്ത നടന് എന്ന ഖ്യാതി അദേഹത്തിന് നേടി നല്കി.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.2018-ല്‍ ഇര്ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ട് താരം വിദേശത്തായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സിനിമാരംഗത്തും സജീവമായിരുന്നില്ല.
അഗ്രേസി മീഡിയമാണ് അഭിനയിച്ച അവസാന ചിത്രം.ആ അതുല്യ പ്രതിഭയുടെ വിയോഗം സിനിമാ ലോകത്തിന് തന്നെ തീരാനഷ്ടമാണ്.