ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടന്റെ മകൻ അറസ്റ്റിൽ

67
സക്കീര്‍ബാബു കൊലക്കേസ് - പ്രതികള്‍ പോലീസ് പിടിയിൽ

മുംബൈ: ബോളിവുഡ് നടന്‍ ദീലീപ് താഹിലിന്റെ മകന്‍ ധ്രുവ് താഹില്‍ അറസ്റ്റില്‍. ലഹരിമരുന്ന് കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിലെ ആന്റി നര്‍ക്കോട്ടിക്‌സ് സെല്ലാണ് ധ്രുവ് താഹിലിനെ അറസ്റ്റ് ചെയ്തത് മയക്കു മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തതിന് ബുധനാഴ്ചയായിരുന്നു അറസ്റ്റ്.ധ്രുവിന് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയിരുന്ന ആളിനെ ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധ്രുവിന്റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറയുന്നു. 35 ഗ്രാം മെഫെഡ്രോണുമായാണ് ഏപ്രിലില്‍ ധ്രുവിന്റെ കൂട്ടാളി മുസമ്മില്‍ ഷെയ്ക്ക് അറസ്റ്റിലായത്. ധ്രുവിന്റെ മൊബൈല്‍ ഫോണില്‍ ധ്രുവുമായുള്ള ചാറ്റുകള്‍ പൊലീസ് കണ്ടെത്തി.

ചാറ്റില്‍ ധ്രുവ് മയക്കുമരുന്ന് ആവശ്യപ്പെടുന്നത് വ്യക്തമാണെന്ന് പൊലീസ് പറയുന്നു. ബോളിവുഡ് സിനിമയില്‍ വേഷം ലഭിക്കുന്നതിന് വേണ്ടി ധ്രുവ് പരിശ്രമിച്ചുവരികയായിരുന്നു.

NO COMMENTS