മുംബൈ: ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതായും മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പറയുന്നു.റിയയുടെ സഹോദരന് ഷൗവിക്കിനെയും സുശാന്ത് സിംഗിന്റെ മാനേജര്‍ സാമുവല്‍ മിറാണ്ടയേയും ഇന്നലെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് റിയ ചക്രവര്‍ത്തിക്കെതിരായ അന്വേഷണം ആരംഭിച്ചത്. റിയയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.
നടിയുടെ വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തിക്ക് എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഹാജരാകണമെന്നാണ് റിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.