മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം ഉസൈന്‍ ബോള്‍ട്ടിന്

261

മൊണോക്കോ: 2016 ലെ ലോകത്തിലെ മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം ഉസൈന്‍ ബോള്‍ട്ടിന്. ഫുട്‌ബോളിലെ സൂപ്പര്‍ താരം ക്രിസ്റ്റിനോ റൊണാള്‍ഡോയെയും ബാസ്‌ക്കറ്റ്‌ബോള്‍ താരം ലെബ്‌റോണ്‍ ജെയിംസിനെയും കടത്തിവെട്ടി ഉസൈന്‍ബോള്‍ട്ട് പുരസ്‌കാരത്തിന് സ്വന്തമാക്കി. ഇത് നാലാം തവണയാണ് ഉസൈന്‍ബോള്‍ട്ട് ലോറസ് പുരസ്‌കാരം നേടുന്നത്. റിയോ ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ പ്രകടനമാണ് ബോള്‍ട്ടിനെ അവാര്‍ഡ്‌ നേടികൊടുത്തത്. 2009,2010,2013 വര്‍ഷങ്ങളില്‍ ഇതിന് മുന്‍പ് പുരസ്‌കാരം നേടിയ ബോള്‍ട്ട്, റോജര്‍ ഫെഡറര്‍, സെറീന വില്ല്യംസ്,കെല്ലി സ്ലാട്ടെര്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി.
ഫ്രാന്‍സിലെ മോണോക്കോയില്‍ നടന്ന ചടങ്ങില്‍ ഇതിഹാസതാരം മൈക്കല്‍ ജോണ്‍സണില്‍ നിന്ന് സ്‌പോര്‍ട്‌സിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡ് ഉസൈന്‍ ബോള്‍ട്ട് ഏറ്റുവാങ്ങി. റിയോ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ പ്രകടനം സിമോണ ബെയില്‍സിനെ അവാര്‍ഡിനര്‍ഹനാക്കി. അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്പ്‌സ് മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിനുള്ള പുരസ്‌കാരം നേടി. കായിക രംഗത്തെ മികച്ച പ്രചോദനത്തിനുള്ള പുരസ്‌കാരം റിയോ ഒളിമ്പിക്‌സിലെ അഭയാര്‍ത്ഥി ടീമും നേടി.

NO COMMENTS

LEAVE A REPLY