നാഗ്പുർ : മഹാരാഷ്ട്രാ നക്സൽ വിരുദ്ധ സ്ക്വാഡ് കമാൻഡോ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാഡ്ചിറോളി ജില്ലയിലെ ബംമ്രഗാഡ് ടെഹ്സിലിലായിരുന്നു സംഭവം. ബംമ്രാഗഡ് സ്വദേശി കമാൻഡോ സുരേഷ് തലാമി (26) ആണ് കൊല്ലപ്പെട്ടത്. കമാൻഡോ സംഘം സഞ്ചരിച്ച വാഹനം കുഴിബോംബിൽ കയറിയാണ് സ്ഫോടനം ഉണ്ടായത്.