ഭുവനേശ്വര്‍: ഒഡീഷയില്‍ പോലീസ് വാഹനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. കൊരാപുത് ജില്ലയിലെ സുന്കി ഹില്ലിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റുകള്‍ റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഭുവനേശ്വറില്‍ പരിശീലനത്തിനായി പോകുകയായിരുന്ന പോലീസുകാരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.