ബഗ്ദാദില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ‍97 പേര്‍ കൊല്ലപ്പെട്ടു

222

ബഗ്ദാദ്• ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ‍97 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്കു പരുക്കേറ്റു. ഷിയാ തീര്‍ഥാടകരാണ് മരിച്ചവരില്‍ ഏറെയും. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു. ബഗ്ദാദില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള ഹില്ല നഗരത്തിലെ ഒരു പെട്രോള്‍ പമ്ബിനു സമീപത്തുവച്ചാണ് സ്ഫോടനം ഉണ്ടായത്. അര്‍ബയീന്‍ മത ചടങ്ങിനു ശേഷം കര്‍ബലാ നഗരത്തില്‍ നിന്നും മടങ്ങിയ ഷിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് പെട്രോള്‍ പമ്ബിനു സമീപം നിര്‍ത്തിയിട്ടിരുന്നു. ബസിലേക്ക് അമോണിയം നൈട്രേറ്റ് നിറച്ച ട്രക്ക് ഐഎസ് ചാവേര്‍ ഇടിച്ചു കയറ്റിയാണ് അപകടമുണ്ടായത്. ഉഗ്ര സ്ഫോടനത്തില്‍ ബസ് പൊട്ടിത്തെറിച്ചു. ഇതിനുപിന്നാലെ പെട്രോള്‍ സ്റ്റേഷനും പൊട്ടിത്തെറിച്ചത് സ്ഫോടനത്തിന്റെ വ്യാപ്തി കൂട്ടി. സ്ഫോടനത്തില്‍ നാല്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പെട്രോള്‍ സ്റ്റേഷനു സമീപമുള്ള ഭക്ഷണശാലയും സ്ഫോടനത്തില്‍ തകര്‍ന്നു. സുന്നി വിഭാഗക്കാരായ ഐഎസ് ഭീകരര്‍ ഷിയാ സമൂഹത്തിനുനേരെ ആക്രമണങ്ങള്‍ നടത്തുന്നത് പതിവാണ്. ജൂലൈയില്‍ ബഗ്ദാദ് നഗരത്തില്‍ ഷിയാ വ്യാപാര സ്ഥാപനത്തിനുനേരെ ഉണ്ടായ സമാനമായ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 300ലേറെ പേരാണ് കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY