കോഴിക്കോട് : നാടൻബോംബ് നിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ ആർ. എസ്. എസ്. നേതാവ് ബിജു ആലക്കാടിന്റെ രണ്ട് കൈവിരലുകൾ അറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം
ബിജുവിന്റെ വീടിനു സമീപത്തുനിന്ന് സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചി രുന്നു. പ്രാഥമിക പരിശോധനയിൽ സ്ഫോടനം നടന്നതായി പോലീസിന് തെളിവ് കിട്ടിയിരുന്നില്ല. ഈ സമയത്ത് ബിജു വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ ബിജു കോഴിക്കോട് അത്തോളി യിലെ മലബാർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്നതായി മനസ്സിലായത്.
ആസ്പത്രിയിൽ പെരിങ്ങോം എസ്.ഐ. പി. യദുകൃഷ്ണൻ പോയെങ്കിലും ചികിത്സയിലായിരുന്നതിനാൽ ബിജു വിൽനിന്ന് മൊഴി എടുക്കാൻ സാധിച്ചില്ലെന്നാണ് പറഞ്ഞത്. ഞായറാഴ്ച പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രനും പെരിങ്ങോം സി.ഐ. പി. സുഭാഷും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും ആലക്കാട്ടെ ബിജുവിന്റെ വീട്ടിലും പരിസരത്തും പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ രക്തക്കറയും നാടൻ ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.പരിക്കേറ്റ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.