കണ്ണൂര്‍: ഇന്നലെ റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയിലാണ് സംഭവം നടന്നത്.പിലാത്തറ യുപി സ്കൂള്‍ 19-ാം ബൂത്തിലെ ഏജന്റായിരുന്ന വി ടി വി പത്മനാഭന്റെ വീടിന് നേരെ രാത്രി 12 മണിയോടെയായിരുന്നു ബോംബേറുണ്ടായത്.ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ക്കും ചുവരിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.