കണ്ണൂരിൽ വന്‍ ബോംബ് ശേഖരം പിടികൂടി

485

കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്നാണ് 20 നാടന്‍ ബോംബുകള്‍ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍. പൊലീസിന് നേരെ അക്രമണവും, വീടുകള്‍ക്ക് നേരെ ബോംബേറും നടന്ന മേഖലയാണ് കൊളവല്ലൂര്‍. ആയുധങ്ങള്‍ക്കായി റെയ്ഡ് തുടരുമെന്ന് പോലീസ് പറഞ്ഞു.

NO COMMENTS