ഡൽഹിയിൽ ബോംബ് ഭീഷണി

25

ന്യൂഡൽഹി : ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ഡൽഹിയിലെ നിരവധി ആശുപത്രികൾക്കു നേരെയും ബോംബ് ഭീഷണി. പരിശോധനയിൽ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്.

ബോംബ് ഭീഷ ണി ആദ്യം റിപ്പോർട്ട് ചെയ്‌തത്‌ ബുരാരി ആശുപത്രിയാണ്. പിന്നാലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രി യിലും ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്‌തു. ഇവയ്ക്ക് രണ്ടിനും പുറമേ 10 ഓളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി

ലോക്കൽ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും ഉടൻ തന്നെ സ്‌ഥലത്തെത്തിയെങ്കിലും പരിശോധനയിൽ സംശയക രമായ ഒന്നും കണ്ടെത്തിയില്ലയെന്ന് -ഡപ്യൂട്ടി കമ്മിഷണർ (നോർത്ത്) കെ കെ മീന പറഞ്ഞു. പത്തോളം ആശുപ ത്രികൾക്കു നേരെ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പരിശോധന നടക്കുകയാണെന്ന് ഡൽഹി ഫയർ സർവീസ് വ്യക്‌തമാക്കി. മേയ് ഒന്നിന് ഡൽഹിയിലെ 100 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.

NO COMMENTS

LEAVE A REPLY