ഒരു കുടുംബത്തിന് ഒരു കാര്‍ മതി: ബോംബെ ഹൈക്കോടതി

181

മുംബൈ • ഒരു കുടുംബത്തിന് ഒരു കാര്‍ മതിയെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവരണമെന്നു ബോംബെ ഹൈക്കോടതി നിര്‍ദേശം. നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് സ്ഥലങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടുന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.കുറഞ്ഞതു രണ്ടു കാറെങ്കിലും സ്വന്തമായുള്ളവരാണ് ഇപ്പോള്‍ ഏറെയും. ഇതു നിയന്ത്രിക്കേണ്ടതുണ്ട് – ജസ്റ്റിസ് വി.എം.കാനഡെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ജലഗതാഗതവും പ്രോത്സാഹിപ്പിക്കണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാത്തതിനാല്‍ ആളുകള്‍ തലങ്ങും വിലങ്ങും വാഹനം നിര്‍ത്തിയിടുന്നു.ഇതുകാരണമുള്ള ഗതാഗതക്കുരുക്കാണു നഗരത്തിലെങ്ങും. പത്തു വര്‍ഷം മുന്‍പു ദാദറില്‍നിന്ന് 20 മിനിറ്റുകൊണ്ടു ദക്ഷിണ മുംബൈയില്‍ എത്താമായിരുന്നെങ്കില്‍, ഇപ്പോള്‍ അതു ചിന്തിക്കാന്‍പോലും കഴിയില്ല – കോടതി ചൂണ്ടിക്കാട്ടി.ബിഎംസി, എംഎംആര്‍ഡിഎ, നഗരവികസന മന്ത്രാലയം, ട്രാഫിക് പൊലീസ് എന്നീ വിഭാഗങ്ങള്‍ ഒന്നിച്ചിരുന്നു പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

NO COMMENTS

LEAVE A REPLY