പോളിങ് ബൂത്തുകളില്‍ ബോംബേറും വെടിവയ്പ്പും.
വോട്ടുപെട്ടി കത്തിച്ചും ബോംബെറിഞ്ഞും അക്രമം. ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു, പശ്ചിമബംഗാളില്‍ സംഘര്‍ഷം ആളിക്കത്തുന്നു. പഞ്ചായത്ത് തിരഞ്ഞെ ടുപ്പ് വോട്ടെടുപ്പ് ദിവസം പശ്ചിമ ബംഗാളിലെ നിരവധി പോളിങ് ബൂത്തുകളില്‍ ബോംബേറും വെടിവയ്പ്പും.
കുച്ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവി യെ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു. മുര്‍ഷിദാബാദിലാണ് വോട്ടെടുപ്പ് ദിവസം ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത്. മൂന്നുപേരാണ് ഇവിടെ മാത്രം കൊലചെയ്യപ്പെട്ടത്. ഇസ്ലാംപുരില്‍ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകനും ഷംസെര്‍ഗഞ്ചില്‍ ഒരു വനിതാ വോട്ടര്‍ക്കും വെടിയേറ്റു. ഭംഗറിലെ കാശിപൂര്‍ പ്രദേശത്ത് കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് റോഡില്‍ കിടന്നിരുന്ന ബോംബുകള്‍ കൊണ്ട് കളിക്കാൻ ശ്രമിച്ച രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു.
വെള്ളിയാഴ്ച രാത്രി മുതല്‍ പ്രദേശത്ത് ഐഎസ്‌എഫ്-ടിഎംസി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളുടെ ഭാഗമായി റോഡില്‍ കിടന്നിരുന്ന ബോംബുകളാണ് കുട്ടികള്‍ അറിയാതെ എടുത്തത്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ വെള്ളിയാഴ്ച മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ചിലയിടങ്ങളില്‍ പോളിങ് ബൂത്ത് ആക്രമിച്ച് വോട്ടുപെട്ടി നശിപ്പിക്കുകയും പ്രിസൈഡിങ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നതായും റിപ്പോര്‍ട്ടു കളുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സേന ഉള്‍പ്പെടെ സുരക്ഷയൊരുക്കുന്നുണ്ടെങ്കിലും സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്.
നോര്‍ത്ത് 24 പര്‍ഗാനാസിലെ അക്രമ ബാധിത പ്രദേശങ്ങളില്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എത്തി ഇരകളുടെ ബന്ധുക്കളുമായും പ്രദേശവാസികളുമായും സംസാരിച്ചു.
കൂച്ച് ബിഹാര്‍ ജില്ലയിലെ ദിൻഹത ഏരിയയിലെ പോളിങ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടികള്‍ കത്തിച്ചു. ഗുണ്ടകളെ ഉപയോഗിച്ച് ടിഎംസി വോട്ട് കൊള്ളയടിക്കുകയും ബാലറ്റ് പെട്ടി സീല്‍ ചെയ്യുകയും ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സംഭവം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹായിയായ രാജീവ് സിൻഹ പാര്‍ട്ടിയുടെ പദ്ധതികള്‍ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. അതേസമയം നന്ദിഗ്രാമില്‍ കേന്ദ്ര സേന വോട്ടര്‍ മാരോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ജൂണ്‍ എട്ടിന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാനത്താകെ സംഘര്‍ഷം പൊട്ടിപുറപ്പെട്ടി രുന്നു. തിരഞ്ഞെടുപ്പ് അനുബന്ധിച്ച് നടന്ന അക്രമങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി.
വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് മണിക്കൂറിനിടെ കൊല്ലപ്പെട്ടത് ഒൻപത് പേരാണ്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്ത കരാണ്. പലയിടങ്ങളിലും പോളിങ് ബൂത്തുകള്‍ ആക്രമിച്ച് വോട്ടുപെട്ടികളുള്‍പ്പെടെ നശിപ്പിച്ചു