ലോക്ക്ഡൗണ്‍ കാലയളവില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ നല്‍കുന്നതിന് ബോണ്ട് അടിയന്തിരമായി നിശ്ചയിച്ചു നല്‍കണം: രാജു എബ്രഹാം എംഎല്‍എ

81

കാസറകോട് :ലോക്ക്ഡൗണ്‍ കാലയളവില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ നല്‍കുന്നതിന് ബോണ്ട് അടിയന്തിര മായി നിശ്ചയിച്ചു നല്‍കണമെന്ന് രാജു എബ്രഹാം എംഎല്‍എ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. അനധികൃതമായി യാത്ര ചെയ്ത വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തത് തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പക്ഷേ ഇത്തരത്തില്‍ വാഹനങ്ങള്‍ തിരികെ നല്‍കുമ്പോള്‍ ബോണ്ട് വാങ്ങണം എന്നാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ എന്താണ് ബോണ്ട് എന്നത് സംബന്ധിച്ച് സര്‍ക്കാരാണ് ഉത്തരവ് ഇറക്കേണ്ടത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ ഇറക്കണമെന്നാണ് അഭ്യര്‍ഥിച്ചതെന്നും എംഎല്‍എ അറിയിച്ചു.

NO COMMENTS