തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വര്‍ധിപ്പിച്ചു. 3500 രൂപയില്‍നിന്ന് 4000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ബോണസ് നല്‍കുന്നത് കുറഞ്ഞത് 24,000 രൂപ മൊത്തശമ്ബളം ലഭിക്കുന്നവര്‍ക്കാണ്. മറ്റ് ജീവനക്കാരുടെ ഉത്സവബത്ത 2400 രൂപയില്‍നിന്ന് 2750 രൂപയായി വര്‍ധിപ്പിച്ചു. ഉത്സവബത്ത എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്കും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍കാരുടേതിന് സമാനമായി സ്വാതന്ത്ര്യസമര പെന്‍ഷന്‍കാര്‍ക്കും ഡി.എ അനുവദിക്കാനും തീരുമാനമായി.