പി. മാഹീൻ രചിച്ച ധർമവും സമാധാനവും എന്ന പുസ്‌തകത്തിൻറെ പ്രകാശനം മെയ് 18 ന് വൈ. എം. സി. എ ഹാളിൽ നടക്കും.

26

മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പി. മാഹീൻ രചിച്ച ‘ധർമവും സമാധാ നവും.’ എന്ന പുസ്തകം മുൻ ചീഫ് സെക്രട്ടറിയും കവിയും ഗ്രന്ഥകാരനും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ. ജയകുമാർ ഐ .എ . എസ് തിരുവനന്തപുരം വൈ. എം. സി. എ ഹാളിൽ മെയ് 18 വൈകുന്നേരം 4 മണിക്ക് പ്രകാശനം ചെയ്യുന്നു.തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും അലിഗഡ് മുസ്ലീം സർവകലാശാലയിൽ നിന്നും പത്ര പ്രവർത്തനത്തിലുള ബിരുദാനന്തര ഡിപ്ളോമയും കരസ്ഥമാക്കിയ പി മാഹീൻ .കേരളത്തിലും ഡൽഹിയിലുമായി നിരവധി പത്ര സ്ഥാപനങ്ങളിൽ പരിശീലനം നേടുകയും,കുടുംബ വിജ്ഞാന കോശം, സർഗധാര എന്നീ പ്രസിദ്ധീകരണങ്ങളിലും 2002-2005 കാലയള വിൽ തിരുവനന്തപുരം എസി.സി.ആർ.ടി.യിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി മാഹീൻ രചിച്ച പ്രധാനപ്പെട്ട രണ്ടു നോവലുകളാണ് നബി മാനസവും മനുഷ്യനെ സ്നേഹിച്ച ഒട്ടകം

നബി മാനസം

പ്രവാചകചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം എന്ന പേരില്‍ 2017 ൽ 63 ഭാഗങ്ങളായി പ്രസിദ്ധീകരി ച്ചിരുന്ന ” നബി മാനസം” എന്ന പുസ്തകം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന ചടങ്ങിൽ പെരുമ്പടവം ശ്രീധരനിൽ നിന്നും ഹിന്ദു പത്രത്തിന്റെ റസിഡന്റ് എഡിറ്റർ ഗൗരി ദാസൻ നായർ ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു

മനുഷ്യനെ സ്നേഹിച്ച ഒട്ടകം

പി മാഹീൻ എഴുതിയ കടിഞ്ഞൂൽ നോവലായിരുന്നു ‘ മനുഷ്യനെ സ്നേഹിച്ച ഒട്ടകം’ .അറബിക് കഥകളിലെയും ക്‌ഷേക്സ്പിയർ നാടകങ്ങളിലെയും കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നുതും, മനുഷ്യരെല്ലാം പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയേണ്ടവവരാ ണെന്നും ആരോപണങ്ങൾ കേട്ടാൽ നിജസ്ഥിതി അന്വേഷിക്കാതെ എടുത്തുചാടി പ്രവർത്തിക്കരുതെന്ന സന്ദേശവുമാണ് മനുഷ്യനെ സ്നേഹിച്ച ഒട്ടകം എന്ന കൃതി നൽകുന്നത്. 2022 ആഗസ്റ്റ് 7ന് സംവിധായകനും തിരക്കഥാ കൃത്തും നിർമ്മാതാവുമായ അടൂർ ഗോപാലകൃഷ്ണനാണ് ഈ നോവലിൻറെ പ്രകാശന കർമ്മം നിർവഹിച്ചത് .

ധർമവും സമാധാനവും എന്ന പുസ്തകം.

മനുഷ്യൻ എങ്ങനെ സ്വന്തത്തെയും മറ്റുള്ളവരെയും അഭിമുഖീകരിക്കണം എന്ന് സഗൗരവം ആലോചിക്കുന്ന വേറിട്ട ലേഖനങ്ങളുടെ സമാഹാരമാണ് പി മാഹീൻ രചിച്ച ധർമവും സമാധാനവും എന്ന പുസ്തകം. എഴുത്തുകാരനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ ഡോ. എം.ആർ.തമ്പാൻ അധ്യക്ഷനാകുന്ന വൈ. എം. സി. എ ഹാളിൽ നടക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്നത് മുൻ മന്ത്രി എം.എം. ഹസൻ ആണ് . പുസ്തകം ഏറ്റുവാങ്ങുന്നത് ചലച്ചിത്രതാരം പ്രേംകുമാറും പുസ്‌തകം പരിചയപെടുത്തുന്നത് ഡോ. എ. മുഹമ്മദ് കബീറും (ഗ്രന്ഥകാരൻ) ആണ്. ആശയം ബുക്‌സ് ഡയറക്‌ടറും എഡിറ്ററുമായ വി.വി.എ. ശുക്കൂറാണ് സ്വാഗതം പറയുന്നത്.മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്ജ്, മുൻ ഉപദേശകസമിതി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അംഗവു മായ ഡോ.കായംകുളം യൂനുസ്, മുതിർന്ന മാധ്യമപ്രവർത്തകൻ, ജേക്കബ് ജോർജ്,മന്നാനിയാ ആർട്‌സ് & സയൻസ് കോളേജിലെ പ്രിൻസിപ്പലും പ്രൊഫസറു മായ ഡോ. പി. നസീർ , അധ്യാപിക ബീന ജയചന്ദ്രൻ ,ഡോ. എ. നിസാറുദ്ദീൻ (മുൻ അധ്യക്ഷൻ & പ്രൊഫസർ, അറബിക് പഠനവകുപ്പ്, കേരള യൂണിവേഴ്‌സിറ്റി) ഡോ. ഷിറാസ് ബാവ (സി ഇ ഒ , അലൈവ് ) തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കും.

വിവിധ സാമൂഹിക, സാംസ്കാരിക മനുഷ്യാവകാശ സംഘടനകളിലും സ്വതന്ത്ര മായ പത്ര പ്രവർത്തനത്തിലുടെ നവ മാധ്യമ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു പി.മാഹീൻ

NO COMMENTS

LEAVE A REPLY