കാസറഗോഡ് :മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാത്തത് അമിത തിരക്കുള്ളതിനാലാണെന്ന വിചിത്രമായ വാദമാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ കര്‍ണാടക ത്തിന്റെ അഡ്വക്കറ്റ് ജനറല്‍ പ്രഭു ലിങ് നവാഡെ ഉന്നയിച്ചത്.
മംഗളൂരുനഗരത്തിലെ ആശുപത്രികളില് വാര്‍ഡുകള്‍ ഭൂരിപക്ഷവും ഒഴിഞ്ഞുകിടക്കുകയാണ്. ആകെ കിടക്കകളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് രോഗികള്‍പോലും ഇവിടെയില്ല. മംഗളൂരു ജ്യോതി സര്‍ക്കിളിലെ കെഎംസി , കുംടി കാനയിലെ എജെ, ദര്‍ലകട്ടെയിലെ കെഎസ് ഹെഗ്ഡെ തുടങ്ങിയ ആശുപത്രികളില് ഭൂരിപക്ഷം കിടക്കകളും ഒഴിഞ്ഞ് കിടക്കുന്നു.
മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെഎംസി ആശുപത്രിയില്‍ ആകെ 400 കിടക്കയുണ്ടെങ്കിലും നൂറില് താഴെ രോഗികള്‍ മാത്രമാണ് ഇവിടെയുള്ളത്. എജെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ 350 കിടക്കയില് 280 ഉം ഒഴിഞ്ഞുകിടക്കുന്നു.800 കിടക്കയുള്ള കെഎസ് ഹെഗ്ഡെയിലാകട്ടെ 200 രോഗികള്മാത്രം. 150 കിടക്കയുള്ള ഇന്ത്യാന ആശുപത്രിയില്‍ ബുധനാഴ്ചത്തെ കണക്ക് പ്രകാരമുള്ളത് 30 രോഗികള്‍ മാത്രം.
ഫാദര് മുള്ളേഴ്സ് ആശുപത്രിയില് ആകെയുള്ള 1250 കിടക്കയില് ബുധനാഴ്ച ഉള്ളത് 283 രോഗികള്‍.രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രി മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചു. 50 ശതമാനത്തില്‍ താഴെയുള്ള ജീവനക്കാരുമായാണ് ആശുപത്രികള് പ്രവര്‍ത്തിക്കുന്നത്. നേഴ്സിങ് ജീവനക്കാര്‍ക്ക് ഒരു ദിവസം ഇടവിട്ട് മാത്രമേ ഡ്യൂട്ടിക്ക് ഹാജരാകേണ്ടതുള്ളൂ.
കേരളത്തില്‍നിന്നുള്ള രോഗികള്‍ മംഗളൂരുവില്‍ എത്തുന്നത് കോവിഡ് പടരാന്‍ ഇടയാക്കുമെന്ന രീതിയില്‍ വര്‍ഗീയ പ്രചാരണം സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങള്‍വഴി നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്