ആഭിചാര ക്രിയകളുടെ ഭാഗമാണോ ? മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു

37

തിരുവനന്തപുരം : മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാരക്രിയയുടെ ഭാഗമായാണ് എന്നു പൊലീസ് സംശയിക്കുന്നു. മുറിയിൽ ആഭിചാരക്രിയ നടത്തുമ്പോൾ അണിഞ്ഞ ആഭരണങ്ങളിൽ ഒന്നാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്.

ശരീരത്തിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച മുന്ന് സ്‌റ്റെയിൻലെസ് സ്‌റ്റീൽ റേസർ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡു കൾ ഉപയോഗിച്ചാണു മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്. ദമ്പതികൾക്കു പ്രദേശത്തുള്ള ആരെങ്കിലുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

പ്രഥമദൃഷ്ട്‌ട്യാ, ഇത്തരത്തിലുള്ളസംശയങ്ങൾക്കു ബലം നൽകുന്ന തുമ്പുകൾ ലഭിച്ചിട്ടില്ല. ഇവരെ ഹോട്ടലിൽ ഇറക്കിയ ടാക്‌സി ഡ്രൈവറെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. അവർ വഴിയിൽ ആരെങ്കിലുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ ടാക്‌സി ഡ്രൈവറെ ചോദ്യം ചെയ്യേണ്ടതുണ്ട്.

NO COMMENTS

LEAVE A REPLY