കുറ്റിപ്പുറം: തിരുനാവായയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. വട്ടംകുളം കുമരനെല്ലൂര്‍ കോലോത്ത് പറമ്ബ് സ്വദേശി കരുവാരപ്പുരക്കല് ഗോപിയുടെ മകന് അനീഷ് (22) ആണ് കുറ്റിപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്കുള്ള യാത്രാമധ്യേ തിരുനാവായ കുറ്റൂരില്‍ ട്രെയിനില്‍ നിന്ന് വീണത്. ഉടന്‍ റെയില്‍വേ പോലീസും തിരൂര്‍ പോലീസും ചേര്‍ന്ന് തിരൂര്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
മരണം സ്ഥിരീകരിച്ചതോടെ ബോഡി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അനീഷ് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായി വര്‍ക്ക് ചെയ്യുകയായിരുന്നു. സരസ്വതിയാണ് അമ്മ. അശ്വതി, അഞ്ജന എന്നിവര്‍ സഹോദരിമാരാണ്