കാസര്‍ഗോഡ്: അയിത്തമോ ജാതി വിവേചനമോ തിരക്കി ഉത്തരേന്ത്യയിലേക്കോ മറ്റു അയല്‍ സംസ്ഥാനങ്ങളിലേക്കൊ പോകേണ്ട സ്ഥിതിയില്ലാ കാസര്‍ഗോട്ടെ വടക്കന്‍ ഗ്രാമങ്ങളിലെത്തിയാല്‍ മതി. കാസര്‍ഗോട്ടെ വടക്കന്‍ ഗ്രാമത്തിലെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസവും ഉച്ചക്ക് വിഭവസമൃദമായ സദ്യയിലാണ് രണ്ട് പന്തലുകളിലായി ഭക്ഷണ വിതരണം ചെയ്യുന്നത് . ഇപ്പോഴും പന്തി വിവേചനം നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം .പൊതു സ്വകാര്യ പരിപാടികളില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ത പന്തിയാണ് ഇവിടെ ഒരുക്കുന്നത്.
ആദ്യത്തെ പന്തല്‍ ചുറ്റമ്ബലത്തിന് തൊട്ടു പിറകിലും ക്ഷേത്ര പരിസരത്ത് നിന്ന് മാറി മറ്റൊന്നും. ആദ്യത്തെ പന്തലില്‍ ഭക്ഷണം ബ്രാഹ്മണര്‍ക്ക് മാത്രമാണ്. ഇലയിട്ട് ഇരുന്നാല്‍ മതി വന്ന് വിളമ്ബിത്തരും. അബ്രാഹ്മണര്‍ക്ക് ഇവിടെ പ്രവേശനമില്ല. അല്‍പം ദൂരെയുള്ള ഇവിടെയാണ് മറ്റു ജാതിക്കാര്‍ക്കുള്ള ഭക്ഷണം. വിളമ്ബുന്ന വിഭവങ്ങളിലുമുണ്ട് വ്യത്യാസം. കല്യാണമടക്കം സ്വകാര്യ ചടങ്ങുകളുടേയും സ്ഥിതി ഇങ്ങനെ തന്നെ.സംസ്ഥാനം പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്ബോഴാണ് ഈ ജാതി വിവേചനം തുടരുന്നത്.
1917ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തിയതിന്റെ നൂറാം വാര്‍ഷികം അടുത്തിടെയാണ് കേരളം ആഘോഷിച്ചത്. മലബാറിലെ ഏറ്റവും വലിയ പന്തിഭോജനം നടന്ന കാസര്‍ഗോട്ടെ കൊടക്കാട്ടേക്ക് ഇവിടുന്ന് മണിക്കൂറുകളുടെ ദൂരം മാത്രമാണ് ഉള്ളത്. എന്നിട്ടും മനുഷ്യര്‍ ഒന്നാണെന്ന ആ വലിയ സന്ദേശം ഇവിടെ അറിഞ്ഞമട്ടില്ല.