ബ്രഹ്മപുരം അഗ്നിബാധ ആശ്വാസഘട്ടത്തിലേക്ക് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ; 2 ദിവസത്തിനകം പുക പൂർണമായി നിയന്ത്രിക്കാനാകുമെന്ന് അഗ്നിരക്ഷാ സേന ;

22

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ അഗ്നിബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി ആശ്വാസഘട്ടത്തിലേക്കെത്തുന്നു. 2 ദിവസത്തിനകം പുകയും പൂർണമായി നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അഗ്നിരക്ഷാ സേന. 95% പ്രദേശത്തെ തീയും അണ യ്ക്കാൻ കഴിഞ്ഞതായി കലക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പുക പൂർണമായി ശ്രമിച്ചിട്ടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബുധനാഴ്ച വരെ അവധി നീട്ടി നൽകി. എന്നാൽ എസ്എസ്എൽസി, വിഎച്ച് എസ്ഇ, ഹയർ സെക്കൻ ഡറി, സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട്, കളമശേരി മുനിസിപ്പാലിറ്റികൾ, വടവുകോട്- പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രഫഷനൽ കോളജുകൾ ഉൾ പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.

NO COMMENTS

LEAVE A REPLY