ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ ബയോ മൈനിംഗിന് എട്ടു കമ്പനികള്‍

14

ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ ബയോ മൈനിംഗിന് കൊച്ചി കോര്‍പ്പറേഷൻ വിളിച്ച പുതിയ പ്രീബിഡ് ടെൻഡറില്‍ എട്ടു കമ്ബനികള്‍.

ബ്രഹ്മപുരം പ്ളാന്റി ലെ തീപിടിത്തത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടാണ് സോണ്ട ഇൻഫ്രാടെക്കുമായുള്ള കരാര്‍ റദ്ദാക്കി കോര്‍പ്പറേഷൻ പുതിയ ടെൻഡര്‍ വിളിച്ചത്. രണ്ട് ഏജൻസികളെയാണ് തിരഞ്ഞെടു ക്കുക. ആഗസ്റ്റ് 31നകം ബയോമൈനിംഗ് പുതിയ കമ്ബനികള്‍ക്ക് കൈമാറും.

വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പ്രക്രിയയാണു ബയോ മൈനിംഗ്. 2022 ഒക്ടോബറില്‍ തുടങ്ങിയ മൈനിംഗ് ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നാ യിരുന്നു സോണ്ടയുമായുള്ള കരാര്‍.

ബയോമൈനിംഗിന്റെ അവശിഷ്ടമായ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവലിന്റെ (ആര്‍.ഡി.എഫ് ) സാന്നിദ്ധ്യമാണ് രൂക്ഷമായ അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് നിഗമനം. മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റില്‍ ഉപയോഗിക്കാനായി ഇത് അവിടെത്തന്നെ കരാര്‍ വ്യവസ്ഥ ലംഘിച്ച്‌ സംഭരിക്കുകയായിരുന്നു. പ്ളാന്റ് നിര്‍മ്മാണ കരാറും സോണ്ടയ്ക്കായിരുന്നു.

2021ല്‍ അഞ്ചു ലക്ഷം ഘനമീറ്ററിനു മുകളില്‍ മാലിന്യമാണുണ്ടായിരുന്ന ബ്രഹ്മപുരത്ത് സംസ്കരി ക്കുന്ന തിനായി 55 കോടി രൂപയ്ക്കായിരുന്നു സോണ്ടയുമായി കരാര്‍.

NO COMMENTS

LEAVE A REPLY