പാക്കിസ്ഥാനെ പൂര്‍ണമായും ലക്ഷ്യമിടാന്‍ കഴിയുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ ഇന്ത്യ നിര്‍മ്മിക്കുന്നു

219

ന്യൂഡല്‍ഹി • പാക്കിസ്ഥാനെ പൂര്‍ണമായും ലക്ഷ്യമിടാന്‍ കഴിയുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. റഷ്യയുടെ സഹായത്തോടെ 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈല്‍ വികസിപ്പിക്കാനാണ് നീക്കം. ബ്രഹ്മോസിന്റെ നിലവിലെ റേഞ്ച് 300 കിലോമീറ്റര്‍ ആണ്. പാക്കിസ്ഥാനെ മുഴുവനായി പ്രഹരപരിധിയില്‍ കൊണ്ടുവരാന്‍ ഇത് അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് പുതുതലമുറ ബ്രഹ്മോസിനായി ഇന്ത്യ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. പാക്കിസ്ഥാനിലെ പല മേഖലകളെയും ലക്ഷ്യമിടുമ്ബോള്‍ കൂടുതല്‍ ദൂരപരിധിയും കൃത്യതയുമുള്ള മിസൈല്‍ അനിവാര്യമാണ്. ബ്രഹ്മോസിനെക്കാള്‍ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകള്‍ ഇന്ത്യയുടെ കൈവശമുണ്ട്. പക്ഷേ, ബാലസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച്‌ ബ്രഹ്മോസിനുള്ള കൃത്യതയാണ് ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി ഭേദിക്കാന്‍ സാധിക്കും. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്ക്കില്ല.

NO COMMENTS

LEAVE A REPLY