ലോകകപ്പ് യോഗ്യതാ റൗണ്ട് : ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് വെനസ്വേലയെ പരാജയപ്പെടുത്തി

276

മോണ്ടിവീഡിയൊ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് വെനസ്വേലയെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൗമാര താരം ഗബ്രിയേല്‍ ജീസസും ചെല്‍സിയുടെ വില്ല്യനുമാണ് ബ്രസീലിനായി ഗോള്‍ കണ്ടെത്തിയത്. യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ നാലാം വിജയമാണ് ബ്രസീല്‍ മോണ്ടിവീഡിയോയില്‍ നേടിയത്. വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.

NO COMMENTS

LEAVE A REPLY