ബ്രസീൽ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഒരു ഗോളിന് വിജയം

85

വെംബ്ലി സ്‌റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. 80ാം മിനിറ്റിൽ 17 കാരൻ എൻഡ്രിക്ക് നേടിയ ഗോളാണ് വിജയവഴിയൊരു ക്കിയത്. പുതിയ പരിശീലകൻ ഡൊറിവാൾ ജൂനിയർക്ക്‌ കീഴിൽ അരങ്ങേറ്റമത്സരത്തിലാണ് വിജയം.ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യതയിൽ അവസാന മൂന്ന്‌ കളിയും തോറ്റ്‌ ആറാംസ്ഥാനത്താണ് ബ്രസീൽ. പരിക്കേറ്റ ഹാരി കെയ്നും ബുക്കായോ സാക്കയും ഇല്ലാതെ യാണ് ഇം​ഗ്ലീഷ് നിര ഇറങ്ങിയത്. സ്വന്തം തട്ടകമായ വെംബ്ലിയിൽ 21 മത്സരങ്ങൾക്ക് ശേഷമാണ് ഇം​ഗ്ലണ്ട് പരാജയമറിയുന്നത്.

NO COMMENTS

LEAVE A REPLY