പാലത്തായി പീഡന കേസ് – അധ്യാപകനെതിരേ പോക്‌സോവകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് അഡ്വ. പി കെ നൂര്‍ബീനാ റഷീദ് ഡിജിപിക്ക് കത്തയച്ചു.

62

കണ്ണൂര്‍ : പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാലാം ക്ലാസുകാരിയെ ക്രൂരമായി പീഡി പ്പിച്ച പ്രതിക്ക് പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ദുര്‍ബല വകുപ്പുകള്‍ മൂലമാണ് ജാമ്യം ലഭിച്ചതെന്നും പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകനെതിരേ പോക്‌സോ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ടും ഇന്ത്യന്‍ യൂനിയന്‍ വനിതാ ലീഗ് ജന: സെക്രട്ടറി അഡ്വ. പി കെ നൂര്‍ബീനാ റഷീദ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തയച്ചു.

പോക്‌സോ നിയമത്തിലെ 5,6,7,9,10 വകുപ്പുകള്‍ ചുമത്താവുന്ന ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയ യായി എന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനും പോലിസിനും നല്‍കിയ മൊഴികള്‍ വ്യക്തമാക്കുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടും മറ്റ് തെളിവുകളും ഇതിനെ സാധൂകരിക്കുന്നതാണ്.പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു പ്രതിയെ ശിക്ഷിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെ ന്നിരിക്കെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയത് നീതീകരിക്കാനാ വില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ പോക്‌സോ നിയമത്തിലെ ആവശ്യമായ വകുപ്പുകള്‍ ചുമത്തുന്നതിന് അന്വേഷണ ഉദ്യോ ഗസ്ഥന് നിര്‍ദേശം നല്‍കണമെന്നും ജാമ്യം റദ്ദാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശത്തില്‍ അടിയന്തിരമായി ശ്രദ്ധപതിയണ മെന്നും ഡിജിപിയോട് അഡ്വ. നൂര്‍ബിനാ റഷീദ് കത്തിലൂടെ ആവശ്യപ്പെട്ടു.

NO COMMENTS