കോഴിക്കോട്: ഹാദിയ കേസില്‍ കോടതി വിധി വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ ഉള്ള കടന്ന് കയറ്റമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട്. കോടതി ഹാദിയക്ക് പറയാന്‍ ഉള്ളത് കേട്ടിരുന്നില്ലെന്നും, ഹാദിയ വീട്ടുതടങ്കലില്‍ ആണെന്നും ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. മാത്രമല്ല, സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാകമ്മീഷന്റെ നീക്കം അഭിനന്ദാര്‍ഹമാണെന്നും ബൃന്ദാകാരാട്ട് പറഞ്ഞു.