ബ്രിട്ടനില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലം

242

ലണ്ടന്‍:ബ്രിട്ടിഷ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളില്‍ ലേബര്‍ പാര്‍ട്ടി മുന്നില്‍. 28 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി മുന്നിലെത്തിയപ്പോള്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 18 സീറ്റുകളിലാണ് മുന്‍തൂക്കമുള്ളത്. പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍.650 സീറ്റുകളില്‍ 314 എണ്ണത്തില്‍ പാര്‍ട്ടി ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 266 സീറ്റുകളാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. 326 സീറ്റുകള്‍ നേടാനായാലേ സര്‍ക്കാര്‍ രൂപീകരിക്കാനാകൂ.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് നിലവിലെ പ്രധാനമന്ത്രി തെരേസ മേക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും തുടരെയുള്ള ഭീകരാക്രമണങ്ങള്‍ തെരേസ മെയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

NO COMMENTS