ബ്രക്‌സിറ്റിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ

187

ബ്രക്‌സിറ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ധാരണയുണ്ടാക്കുന്നതിന് പ്രധാനമന്ത്രി തെരേസ മെക്ക് അധികാരം നല്‍കുന്ന ബില്ലിന് വന്‍പിന്തുണയാണ് പാര്‍ലമെന്‍റില്‍ കിട്ടിയത്. ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വോട്ടെടുപ്പില്‍ 498 എം.പിമാരാണ് ബ്രക്‌സിറ്റ് സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. മാര്‍ച്ച് 31 നുള്ളില്‍ ബില്ലിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി തെരേസ മെ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്
ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വോട്ടെടുപ്പില്‍ 498 എംപിമാരാണ് ബ്രക്‌സിറ്റിനെ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 114 പേര്‍‍ എതിര്‍ത്തു. 384 വോട്ടിന്റെ ഭൂരിപക്ഷം ബില്ലിന് ലഭിച്ചു. ലിബറല്‍ ഡെമോക്രാറ്റ്, എസ്.എന്‍.പി, പ്ലൈ‍ഡ് സിമ്രു എന്നീ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. 47 ലേബര്‍ പാര്‍ട്ടി എം.പിമാര്‍ റിബലുകളായി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പില്‍ വലിയ അടിയൊഴുക്കുണ്ടായത് ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി.
പ്രധാനമന്ത്രി തെരേസ മെ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകളാരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന്റെ തീരുമാനത്തിനായാണ് വോട്ടെടുപ്പ് നടത്തിയത്.പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും പരിശോധനയ്‌ക്ക് ശേഷമാകും ബില്ല് നിയമമാകുക. അടുത്തയാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കും. മാര്‍ച്ച് 31നുള്ളില്‍ ബില്ലിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി തെരേസ മെ പാര്‍ലമെന്‍റിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ നടന്ന ജനഹിത പരിശോധനയില്‍ ബ്രക്‌സിറ്റിനനുകൂലമായി വിധിയുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY