എറണാകുളം: എറണാകുളം ഉദയംപേരൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. പതിമൂന്ന് വയസ്സുകാരന് അതുല്‍ കൃഷ്ണയും പതിനഞ്ച് വയസ്സുകാരന് അനന്ത് കൃഷ്ണയുമാണ് മരിച്ചത്. വൈകിട്ട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. തെക്കന്‍ പറവൂര്‍ പരവപ്പറന്പില് കുസുമം കുമാര്‍- ജിജി ദമ്പതികളുടെ മക്കളാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.