ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.ഇന്‍ഡോര്‍ ബേഠ്മ സ്വദേശിനി ബുള്‍ബുള്‍(21)നെയാണ് കൗമാരക്കാരായ സഹോദരങ്ങള്‍ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ സഹോദരങ്ങളായ കാര്‍ത്തിക്, ശുഭം എന്നിവരെ ബേഠ്മ പോലീസ് അറസ്റ്റ് ചെയ്തു.
കുല്‍ദീപ് രജാവട്ട് എന്ന അന്യജാതിയില്‍പ്പെട്ട യുവാവുമായിബുള്‍ബുള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് എട്ടുമാസം മുമ്ബ് ഇരുവരും ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു. ശനിയാഴ്ച ഇരുവരും ചേര്‍ന്ന് വിവാഹശേഷം ആദ്യമായി ബുള്‍ബുളിന്റെ വീട്ടില്‍ പോയിരുന്നു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളെ കണ്ട് മടങ്ങുന്ന വഴിയാണ് സഹോദരങ്ങള്‍ യുവതിയുടെ നേരെ വെടിയുതിര്‍ത്തത്.
തലയ്ക്ക് വെടിയേറ്റ ബുള്‍ബുളിനെ ഉടന്‍ ഇന്‍ഡോറിലെ മഹാരാജ യശ്വന്ത്റാവുആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.