ബി.എസ്‌സി നഴ്സിംഗ് ആന്റ് പാരാമെഡിക്കൽ ഓൺലൈൻ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

19

തിരുവനന്തപുരം : ബി.എസ്‌സി നഴ്സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളി ലേക്കുള്ള ഓൺലൈൻ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫെഡറൽ ബ്രാഞ്ചിന്റെ ശാഖകളിലൂടെയോ ഓൺലൈനിലൂടെയോ 15 നകം നിർദ്ദിഷ്ട ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം.

ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കിയവർ അലോട്ട്മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളിൽ നേരിട്ടു ഹാജരായി അഡ്മിഷൻ എടുക്കണം. ഫോൺ: 04712560363, 364.

NO COMMENTS